സഹായത്തിന് കാത്തുനിൽക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി


മുരിയാട് :
ഉദാരമതികളുടെ സഹായത്തിന് കാത്തുനിൽക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി. മുരിയാട് ആരംഭ നഗറിൽ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (49)യാണ് ഇരു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തിയാണ് അജിതയുടെ ജീവൻ നിലനിർത്തിയിരുന്നത്. രണ്ട് മക്കളാണ് അജിതക്ക് ആതിരയും വിഷ്ണുവും ഇളയ മകൻ പഠിക്കുന്നു. ഒരു വർക്ഷോപ്പ് തൊഴിലാളിയായ സുരേഷിന് ഡയാലിസിസിന് വേണ്ട പണം പോലും കണ്ടെത്താനാവുമായിന്നില്ല. കിഡ്നിമാറ്റി വക്കുന്നതിന് കിഡ്നിയും 16 ലക്ഷം രൂപയ്ക്കും വേണ്ടി വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം ചേർന്ന് ചികിൽസാ നിധി രൂപീകരിച്ചിരുന്നു.

Leave a comment

Top