റേഷൻ കാർഡ് രേഖയാക്കുമ്പോൾ വേണ്ട മുൻകരുതലുകൾ


ഇരിങ്ങാലക്കുട :
സംസ്ഥാനത്തെ പല വകുപ്പുകളും ആനുകൂല്യങ്ങൾ നൽകുന്നതിന് റേഷൻ കാർഡ് ഒരു അടിസ്ഥാന രേഖയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. എഎവൈ വിഭാഗത്തിലുളള റേഷൻ കാർഡുകളാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കണ്ടുപിടിച്ചു മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയ സിവിൽ സപ്ലൈസ് വകുപ്പിൽ തുടർന്നു വരുന്നു. ഇങ്ങനെ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്ന ഒഴിവിൽ അർഹരായവരെ കണ്ടെത്തി ഉൾപ്പെടുത്തുന്ന നടപടികളും തുടർന്ന് വരുന്നു. റേഷൻകാർഡ് രേഖയായി സ്വീകരിക്കുമ്പോൾ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് www.civilsupplieskerala.gov.in സന്ദർശിച്ചു റേഷൻകാർഡ് ഡീറ്റൈൽസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷകന്റെ പത്തക്ക നമ്പർ എന്റർ ചെയ്യുമ്പോൾ റേഷൻകാർഡിന്റെ നിലവിലെ സ്റ്റാറ്റസ് അറിയാം. ഇത്തരത്തിൽ അപേക്ഷകർ നൽകുന്ന കാർഡ് നിലവിൽ അവർ അവകാശപ്പെടുന്ന വിഭാഗത്തിലാണോ ഉൾപ്പെട്ടിരിക്കുന്നതെന്നു അറിയാൻ സാധിക്കും. ഇപ്രകാരം റേഷൻ കാർഡിന്‍റെ ദുരുപയോഗം ചെയ്യാതിരിക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top