മുരിയാട് പഞ്ചായത്തിൽ തെരുവ്പട്ടി ശല്യം രൂക്ഷം


മുരിയാട് :
മുരിയാട് പഞ്ചായത്തിൽ തെരുവ് പട്ടി ശല്യം രൂക്ഷമായത്തോടെ ജനങ്ങളുടെ ജീവന് ഭീക്ഷണിയായും, വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് ധൈര്യത്തോടെ വഴി നടക്കാൻ സാധികാത്ത സ്ഥിതിയുമാണെന്നും അടിയന്തിര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകി. എല്ലാവർഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാർഷിക പദ്ധതിയിൽ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട് എന്നിട്ടും തെരുവ് പട്ടികൾ പതിന്മടങ്ങ് വർധിച്ച് വരുന്നത് ആശങ്ക പരത്തുന്നുവെന്നും ജനങ്ങൾക്കും കുട്ടികൾക്കും ജീവന് ഭീക്ഷണിയാകുകയും ചെയ്യുന്ന ഈ അവസരത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ സുബ്രമണ്യൻ തേറാട്ടിൽ, തോമസ് തൊകലത്ത്, അഡ്വ.ലിജോ ജോർജ്ജ്, മുരളി മഠത്തിൽ, കെ മുരളിധരൻ, മണ്ഡലം സെക്രട്ടറിമാരായ കെ കെ വിശ്വനാഥൻ, സന്ദാനന്ദൻ കൊളത്താപ്പിള്ളി, ലിജോ മഞ്ഞളി, ഹരിദാസ് ആനന്ദപുരം, കമ്മിറ്റി അംഗങ്ങളായ നന്ദനൻ മൂലക്കാട്ടിൽ, സുരേഷ് ബാബു നാരാട്ടിൽ, ദാസൻ ചെമ്പാലി പറമ്പിൽ, ഉണ്ണികൃഷ്ണൻ എം കെ എന്നിവർ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top