വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറി


വല്ലക്കുന്ന് :
നവംബര്‍ 16, 17 ശനി, ഞായര്‍ തിയ്യതികളിൽ നടക്കുന്ന വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫാന്‍സാമ്മയുടെയും, വിശുദ്ധ സെബാസ്ത്യനോസിന്‍റെയും സംയുക്തമായ തിരുനാളിന് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടിയേറ്റി. നവംബര്‍ 7 മുതല്‍ 15 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 6.15ന് ആണ് വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

നവംബര്‍ 16ന് ശനിയാഴ്ച രാവിലെ 6.30ന് വി.കുര്‍ബ്ബാനയിലും, നൊവേന കര്‍മ്മങ്ങളിലും, തുടര്‍ന്ന് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചതിരിഞ്ഞ് 2 മണിക്ക് അമ്പ് വീടുകളിലേയ്ക്ക് എഴുന്നള്ളിക്കുകയും, രാത്രി 11.50ന് പള്ളിയങ്കണത്തില്‍ സമാപിക്കുകയും ചെയ്യുന്നു. നവംബര്‍ 16ന് വൈകീട്ട് 7 മണിക്ക് കേരളത്തിലെ 8 പ്രമുഖ ബാന്‍റ് സെറ്റ് ടീമുകളുടെ ഗംഭീര ബാന്‍റ് വാദ്യ മത്സരം ഉണ്ടായിരിക്കുന്നതാണ്. നവനാള്‍ ദിനങ്ങളില്‍ ഓരോ ദിവസവും ഓരോ പ്രത്യേക നിയോഗം വെച്ചുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 17 തിരുനാള്‍ ദിനത്തില്‍ രാവിലെ 6:30, 10 വൈകീട്ട് 3:30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാനയ്ക്കു എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാ. ജെറിന്‍ പാലത്തിങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മണ്ണൂക്കാട് വികാരി റവ. ഫാദര്‍ ജെയിംസ് പള്ളിപ്പാട്ട് സന്ദേശം നല്‍കുന്നതുമായിരിക്കും.

പള്ളിപറമ്പില്‍ വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് തിരുനാള്‍ കമ്മറ്റിക്കുവേണ്ടി ഫാദര്‍ അരുണ്‍ തെക്കിനേത്ത്, ജനറല്‍ കണ്‍വീനര്‍മാരായ സേവ്യര്‍ പാലയ്ക്കല്‍, കൊച്ചാപ്പു മരത്തംപ്പിള്ളി, ട്രസ്റ്റിമാരായ വര്‍ഗ്ഗീസ് തൊടുപറമ്പില്‍, ലോനപ്പന്‍ തൊടുപറമ്പില്‍, റോയ് മരത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കോക്കാട്ട്, കോളിന്‍സ് കോക്കാട്ട്, മേജോ ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു. എട്ടാമിടം നവംബര്‍ 24-ാം തിയ്യതി ഞായറാഴ്ച ആചരിക്കുന്നു.

Leave a comment

Top