എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു, കെ.എൽ.ഡി.സി ബണ്ട് സംരക്ഷണ പ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കും


താണിശ്ശേരി :
പ്രളയക്കാലത്ത് കവിഞ്ഞൊഴുകിയ കെ എൽ ഡി സി ബണ്ടിന്‍റെ സംരക്ഷണ പ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് കെ എല്‍ ഡി സി ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍. നേരത്തെ 3 കോടി 48 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ നടന്നെങ്കിലും, ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലുകളുടെ ഭാഗമായി എസ്റ്റിമേറ്റ് തുക നാല് കോടി ഇരുപത്തിരണ്ട്ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. മണ്ണിന്റെ വിലയില്‍ കാലാനുസൃതമായ മാറ്റം വരുത്തിയാണ് എസ്റ്റിമേറ്റ് പുതുക്കിയത്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ക്കു ശേഷമുള്ള പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കുമെന്നും, കെ എല്‍ ഡി സി ബണ്ടിനെ പൂര്‍ണ്ണമായും ബലപ്പെടുത്തുമെന്നും, ഇതുമായി ആര്‍ക്കും ആശങ്കവേണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചതായി സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top