പാരാലിമ്പിക് സ്പോർട്സ് ബോഷ്യ പരിശീലന ക്യാമ്പ് എന്‍.ഐ.പി.എം.ആർ -ൽ 27ന്


കല്ലേറ്റുംകര :
സെറിബ്രല്‍ പാള്‍സി, അപകടം മുതലായ കാരണങ്ങളാല്‍ വീല്‍ചെയറിനെ
ആശ്രയിക്കുന്നവര്‍ക്കായിട്ടുള്ള ഗെയിമാണ് ബോഷ്യ. ബോഷ്യയുടെ പ്രചരണത്തിന്‍റെ ഭാഗമായി, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഏക്ത’ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് കല്ലേറ്റുംകര എന്‍.ഐ.പി.എം.ആർ -ൽ നവംബർ 27-ാം തിയ്യതി രാവിലെ 9 മണി മുതൽ പാരാലിമ്പിക് സ്പോർട്സ് ബോഷ്യ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഏകദേശം ഇരുപത്തഞ്ചോളം വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍  ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 7510870111

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top