കേരളപ്പിറവി ദിനത്തിൽ മൈ ഐ.ജെ.കെ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്ലോഗ്ഗിങ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
വ്യായാമ മുറയായ ജോഗ്ഗിങ്ങിനോടൊപ്പം സമീപത്തുള്ള മാലിന്യങ്ങള്‍ കൂടി ശേഖരിക്കുന്ന വിദേശ വ്യായാമ രീതിയായ ‘പ്ലോഗ്ഗിങ്’ കേരളപ്പിറവി ദിനത്തിൽ മൈ ഐ.ജെ.കെ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുബിന്ദ് പ്ലോഗ്ഗിങ് പ്രതിജ്ഞ അംഗങ്ങളാക്കായി ചൊല്ലുകയും പരിപാടി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്ത്. ഈ കൂട്ടായ്മയിലൂടെ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന സന്ദേശം കൂടുതൽ പേരിൽ എത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


തുടർന്ന് അംഗങ്ങൾ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പ്ലോഗ്ഗിങ് ആരംഭിച്ചു. ബസ് സ്റ്റാൻഡ് , ചെട്ടിപറമ്പ്, ചന്തക്കുന്ന് ഠാണാ വഴി ഞാവരിക്കുളം, ബസ് സ്റ്റാൻഡ്, ഠാണാ തൃശൂർ റോഡ്, ബൈപ്പാസ് വഴി ഞവരിക്കുളം, ബസ് സ്റ്റാൻഡ് മുൻസിപ്പൽ മൈതാനം വഴി ഞവരിക്കുളം, ബസ് സ്റ്റാൻഡ് ബൈപ്പാസ് വഴി ഞാവരിക്കുളം, ബസ് സ്റ്റാൻഡ് കൂടൽമാണിക്യം, നാഷണൽ, ബൈപ്പാസ് വഴി ഞവരിക്കുളം എന്നിവയായിരുന്നു പ്ലോഗ്ഗിംഗ് റൂട്ടുകൾ. പരിപാടിയിൽ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ നാഷണൽ സ്‌കൂൾ എൻ എസ് എസ് വിദ്യാർഥികളും പങ്കെടുത്തിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എല്ലാം ഒരുമിച്ചു ഞവരിക്കുളത്തിന് മുന്നിൽ നിന്നും മുൻസിപ്പാലിറ്റിക്ക് കൈമാറി. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ച പ്ലോഗ്ഗിങ് ഉണ്ടായിരിക്കുന്നതാണ് മൈ ഐ.ജെ.കെ പ്രസിഡന്റ് ഹരിനാഥ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top