വാളയാർ സംഭവം, പി.കെ.എസ് പ്രതിഷേധം


ഇരിങ്ങാലക്കുട:
വാളയാർ കേസിൽ പുനരന്വേഷണം നടത്തി പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പ്രതിഷേധ ജ്വാല തെളിയ്ക്കലും സംഘടിപ്പിച്ചു. മാർച്ച് പി.കെ.എസ് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.വി ഷൈൻ, എ.വി . സുരേഷ്, കെ.വി മദനൻ, പി.കെ സുരേഷ്, മീനാക്ഷി ജോഷി, എം.പി സുരേഷ്, പി.കെ മനുമോഹൻ എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top