ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥിനികൾ ഏകതാ പ്രതിജ്ഞയെടുത്തു


ഇരിങ്ങാലക്കുട :
ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്‌സ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികൾ ഏകതാ പ്രതിജ്ഞയെടുത്തു. എൻ.എസ്.എസ് വളണ്ടിയർ ക്രിസ്റ്റീന ജോസഫ് ഏകതാ പ്രതിജ്ഞ ചൊല്ലികൊടുത്തു. സംസ്കൃത വിഭാഗം അധ്യാപകൻ ഡോ. അമൽ സി രാജൻ ഏകതാദിന സന്ദേശം നൽകി. പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ.ബിനു, ബാസില ഹംസ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top