ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
അവിട്ടത്തുർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർസെക്കന്ററി വിഭാഗം ഗൈഡ്സ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതൽ അവിട്ടത്തുർ ഹയർ സെക്കൻഡറി സ്കൂൾ വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ആർ അനിൽകുമാർ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ കെ വിനയൻ, സ്കൂൾ പ്രിൻസപ്പൽ ഡോ. എ വി രാജേഷ് , ഹെഡ് മാസ്റ്റർ മേജോ പോൾ, പി ടി എ പ്രസിഡന്റ് ടി കെ ശശി, മാനേജ്മെന്റ് പ്രതിനിധി എ സി സുരേഷ്, ഗൈഡ് ക്യാപ്റ്റൻ പ്രസീദ ടി എൻ, സ്റ്റാഫ് സെക്രട്ടറി കെ ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കൂട്ടയോട്ടത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top