ബസ് സ്റ്റാൻഡിന് സമീപത്തെ ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് കൗൺസിലിൽ പ്രമേയം

ഇരിങ്ങാലക്കുട : നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള വനിതാ വ്യാവസായ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഷീ ലോഡ്ജ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ബസ്സ് സ്റ്റാന്‍ഡ് വികസനത്തിന് ഈ സ്ഥലം മാത്രമാണ് ഉള്ളതെന്നും, ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം നഗരസഭ വിട്ടു നല്‍കാമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്.

ഈ സ്ഥലം വിട്ടു കിട്ടിയാല്‍ മാത്രമെ ബസ്സ് സ്റ്റാന്‍ഡ് വികസനം സാധ്യമാകുവെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചൂണ്ടിക്കാട്ടി. ഇതിനോട് ബി. ജെ. പി. അംഗങ്ങളും യോജിച്ചു. എന്നാല്‍ എല്‍. ഡി. എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചതിനാല്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞദിവസം ധനമന്ത്രിയുമായി ഷീ ലോഡ്ജ് പദ്ധതിക്ക് ആവശ്യമായ വിഹിതം അനുവദിക്കാൻ എൽ ഡി എഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു.

Related News : ഇരിങ്ങാലക്കുടയിലെ ഷീ ലോഡ്ജ്: ധന മന്ത്രിയിൽ നിന്നും സഹായ പ്രതീക്ഷ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top