വാളയാർ പെൺകുട്ടിക്കളുടെ നീതിക്കായി നടവരമ്പിൽ പ്രതിഷേധ ജ്വാല


നടവരമ്പ് :
വാളയാർ പെൺകുട്ടികൾ നീതി ലഭിക്കണമെന്നും, കൊലയാളികളെ മാതൃകപരമായ് ശിക്ഷിക്കണമെന്നും, സർക്കാർ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് നടവരമ്പ് ദലിത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല ആക്റ്റിവിസ്റ്റ് പി സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്കപ്പുറം കൊടിയുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ മുഖം നോക്കാതെയും ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്ന് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.ആർ സുനിൽ, ഉചിത സുരേഷ്, കുമാരി അനീഷ അശോകൻ, സുജാത ടീച്ചർ, സി.പി.ഐ.(എം എൽ ) സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, പി.എൻ. സുരൻ, അഡ്വ. പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു. സിനി ആർട്ടിസ്റ്റ് ശ്യാം കാർഗോ, അനുശ്രി അപ്പാട്ട്, ഷീല നമ്പിളി എന്നിവർ സ്കിറ്റ് അവതരിപ്പിച്ചു. പി എ ഷിബു സ്വാഗതവും, കെ.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top