‘ഡാനീഷ് ഗേൾ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 29ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2015ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി ഫിലിം വെബ്സൈറ്റ് ആയ ഫിലിം ഡിബേറ്റർ തിരഞ്ഞെടുത്ത ‘ഡാനീഷ് ഗേൾ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ഡാനീഷ് ചിത്രകാര ദമ്പതികളായ ലില്ലി എൽബിയുടെയും ഗെർഡ വെഗ്നറുടെയും ജീവിതത്തെ ആസ്പദമാക്കി 2000 ത്തിൽ പുറത്തിറങ്ങിയ നോവലിനെ കേന്ദ്രീകരിച്ച് ടോം ഹൂപ്പർ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രകാരിയായ ഗെർഡ ഭർത്താവ് ഐനാറിനോട് വനിതാ മോഡൽ ആയി നടിക്കാൻ ആവശ്യപ്പെടുന്നു. ഐനാറിന്റെ ഉള്ളിൽ വർഷങ്ങളായി അടിച്ചമർത്തപ്പെട്ട് കിടന്നിരുന്ന സ്ത്രൈണത ഉണരുകയാണ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മലയാളം സബ്ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

Leave a Reply

Top