ഇരിങ്ങാലക്കുട : മണ്വിളക്കുകളുടെയും മധുരത്തിന്റെയും ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ‘മധുരപ്പെട്ടി’കളുമായി ഇരിങ്ങാലക്കുടയിൽ വിപണിയുണർന്നു. പതിവ് ലഡ്ഡുവും ജിലേബിയും വിട്ട് കാജുബര്ഫിയും കത്ലിയും മൈസൂര്പാക്കും കേസര്‍ പേഡയും മോട്ടി പേടയുമടങ്ങുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങലടങ്ങിയ ദീപാവലി ഗിഫ്റ് ബോക്സുകളാണ് വിപണിയിലെ താരങ്ങൾ. 100 രൂപ മുതൽ 250 രൂപവരെയുള്ള മധുര പെട്ടിയിൽ എല്ലാ മധുരപലഹാരങ്ങളുടെയും ഓരോ പീസുകളാണ് അടങ്ങിയിരിക്കുന്നത്. വിലക്കനുസരിച്ച് 15 മുതൽ 25 വിത്യസ്ത രുചികളിലുള്ള ഐറ്റം പെട്ടിയിൽ ഉണ്ടാകും.
പിസ്ത ബർഫി, കേസർ പേട, ബദാം റോൾ, സോഫ്റ്റ് ഗീ മൈസൂർ പാക്, മോട്ടി പേട, പേരക്ക പേട, ബൂസ്റ്റ് റോൾ, മാംഗോ ബർഫി, സ്റ്റോബറി ബർഫി, പൈനാപ്പിൾ ബർഫി, മിൽക്ക് ഹൽവ, മൈസൂർ പാക്ക്, പേട, മിൽക്ക് മൈസൂർ പാക്ക്, മിൽക്ക് പേട, പാൽ ഗോവ, പാൽ ജാം, ഹോർലിക്സ് പേട, ബൂസ്റ്റ് മൈസൂർ പാക്ക് എന്നിവയാണ് വിഭവങ്ങൾ. ഉത്തരേന്ത്യന്‍ വിഭവങ്ങളെ ആരാധനയോടെയാണ് മലയാളികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതും അത്തരത്തിലുള്ള വിഭവങ്ങളാണ്.
