ആരോഗ്യ വിഭാഗം പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടപ്പിച്ചു, ബേക്കറിക്ക് നോട്ടീസ്


അരിപ്പാലം :
ഹെൽത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂർ പടിയൂർ പൂമംഗലം പ്രദേശങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അരിപ്പാലം നെരേപറമ്പൻ ഹോട്ടൽ അടപ്പിച്ചു. ഇവിടെനിന്നും പഴകിയ പൊറോട്ട ചിക്കൻ കറി ചിക്കൻ റോസ്റ്റ് ചിക്കൻ ഫ്രൈ ബീഫ് കറി ബീഫ് ഫ്രൈ ഗ്രീൻപീസ് മസാല എന്നിവയും എടതിരിഞ്ഞി സാഫ്രോൺ കഫേ യില്നിന്നും പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. അരിപ്പാലം സി.എം. മിധാസ് ബേക്കറി, വിഭവ ഹോട്ടൽ എടക്കുളം എന്നിവക്ക് നിയമലംഘനത്തിന് നോട്ടീസ് നൽകി.

ലൈസൻസില്ലാതെ പ്രവർത്തിക്കൽ ടോയ്‌ലറ്റ് സൗകര്യം ഇല്ലാതിരിക്കൽ കൊതുക് വളരുന്നതിനു സാഹചര്യം സൃഷ്ടിക്കൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതിരിക്കൽ തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതിരിക്കൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതിരിക്കൽ എന്നീ നിയമലംഘനങ്ങൾ കണ്ടെത്തി. 14 സ്ഥാപനങ്ങൾ പരിശോധന നടത്തി നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി. നാല് സ്ഥാപനങ്ങൾക്ക് തുടർനടപടികൾക്കായി നോട്ടീസ് നൽകി.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഓഫീസർ (റൂറൽ), വി ജെ ബെന്നി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ശരത് കുമാർ, കെ എസ് ശിഹാബുദ്ധീൻ, എം എം മദീന, ടി എം ഷീബ, ജിനേഷ് പി ആർ, ആശ എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top