ചന്തക്കുന്ന്- ഠാണ – ക്രൈസ്റ്റ് കോളജ് റോഡ് 17 മീറ്റർ വീതിയിൽ അടിയന്തിരമായി വികസിപ്പിക്കണം : സി പി ഐ ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം

ഇരിങ്ങാലക്കുട : സി പി ഐ പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം സി.അച്ചുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. ചന്തക്കുന്ന്- ഠാണ – ക്രൈസ്റ്റ് കോളജ് റോഡ് 17 മീറ്റർ വീതിയിൽ അടിയന്തിരമായി വികസിപ്പിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു. സീനിയർ നേതാവ് വി.എസ്.വസന്തൻ പതാക ഉയർത്തി. പ്രൊഫ. മീനാക്ഷി തമ്പാൻ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. സമ്മേളനം സി പി ഐ തൃശൂർ ജില്ലാ സെക്രട്ടറി സ.കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പി.കെ.സദാനന്ദൻ രക്തസാക്ഷി പ്രമേയവും അഡ്വ. രാജേഷ് തമ്പാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. എം.എ.കൊച്ചാപ്പു സ്വാഗതം പറഞ്ഞു. കെ.കെ.കൃഷ്ണാനന്ദബാബു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.ആർ. വർദ്ധനൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട ടൗണിലെയും പരിസരത്തെയും മറ്റു റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യം ആക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നിന്നും ഫിഷ് മാർക്കറ്റിലെത്തുന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മറ്റൊരു പ്രേമേയവും ബ്രാഞ്ച് സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.

Leave a comment

Leave a Reply

Top