വലിയങ്ങാടി അമ്പുഫെസ്റ്റിവൽ കാൽനാട്ടുകർമമം

ഇരിങ്ങാലക്കുട : നാലാമത് വലിയങ്ങാടി അമ്പു ഫെസ്‌റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്‍റെ കാൽനാട്ടുകർമമം വ്യാഴാഴ്ച ഇരിങ്ങാലക്കുട ലിറ്റിൽഫ്‌ളവർ കോൺവെന്‍റ് സ്കൂളിന്‍റെ മുൻവശത്ത് കത്തീഡ്രൽ വികാരി ഫാദർ ആന്റോ ആലപ്പാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി. വർഗീസ്, പ്രതിപക്ഷ നേതാവ് വി. ശിവകുമാർ, മാർട്ടിൻ ആലേങ്ങാടൻ മറ്റു കമ്മിറ്റീ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരി ജോണി . പി ആലേങ്ങാടൻ സ്വാഗതവും സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top