വേളൂക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു


വേളൂക്കര :
വേളൂക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം കൂട്ടയോട്ടം മത്സരതോടുകൂടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തിലകൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് കെ ടി പീറ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആമിന അബ്ദുൽഖാദർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ അനിൽകുമാർ, വർക്കിങ് ചെയർമാൻ വി എച്ച് വിജീഷ് , ബ്ലോക്ക് മെമ്പർ തോമസ് കോലങ്കണ്ണി, വാർഡ് അംഗങ്ങളായ കെ കെ വിനയൻ, ഉചിത സുരേഷ്, മേരി ലാസർ, യൂത്ത് കോഡിനേറ്റർ സുമിത്ത് കെ എസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top