തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം 22, 24, 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍


ഇരിങ്ങാലക്കുട :
തൃശൂർ ജില്ലയിലെ 85 സി. ബി. എസ്‌. ഇ വിദ്യാലയങ്ങളിൽ നിന്ന് 7000 ത്തില്‍ പരം പ്രതിഭകൾ നാല് കാറ്റഗറികളിലായി 154 ഇനങ്ങളില്‍ 31 സ്റ്റേജുകളില്‍ മാറ്റുരക്കുന്ന തൃശ്ശൂര്‍ സഹോദയ കോംപ്ലക്സിനെറയും, മാനേജ്മെന്‍റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഒക്ടോബര്‍ 22, 24, 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടക്കും. ഒക്ടോബര്‍ 22 ചൊവ്വാഴ്ച സ്റ്റേജ് ഇതര ഇനങ്ങളും 24. 25, 26 തിയ്യതികളില്‍ സ്റ്റേജ് ഇന മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്ടോബര്‍ 24 വ്യാഴാഴ്ച രാവിലെ 9.30 ന് തൃശ്ശൂര്‍ എം.പി ടി.എന്‍. പ്രതാപൻ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇരിങ്ങാലക്കുട എം.എൽ.എ. കെ.യു. അരുണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുന്നു. സിനിമാ നടനും മുൻ എം.പിയുമായ ടി.വി ഇന്നസെന്‍റ്, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവര്‍മ്മ, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു, എന്നിവര്‍ മുഖ്യാതിഥികളാണ്. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. മുകുന്ദന്‍, സഹോദയ സെക്രട്ടറി ഡോ. ദിനേഷ്ബാബു, വൈസ് പ്രസിഡന്‍റ് അനില ജയചന്ദ്രന്‍ ജില്ലാ മാനേജ്‌മന്റ് അസോസിയേഷൻ സെക്രട്ടറി ഐ.ടി മുഹമ്മദലി. വൈസ് പ്രസിഡന്‍റ് സതീഷ്‌ മേനോന്‍, സഹോദയ ട്രഷറര്‍ ബാബു കോയിക്കര, എസ്.എന്‍.ഇ.എസ് ചെയർമാന്‍ കെ.ആര്‍ നാരായണൻ, സ്കൂള്‍ മാനേജര്‍ ഡോ.ടി.കെ ഉണ്ണികൃഷ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലർ സുജ സജീവ്‌ കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് സന്തോഷ്‌ ചെറാക്കുളം, പി.ടി.എ പ്രസിഡന്‍റ് എന്‍.ആര്‍ രതീഷ്‌ എന്നിവർ സംസാരിക്കും.

കലോത്സവ സമാപന സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കും. കയ്പമംഗലം എം.എല്‍.എ ഇ. ടി ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌ മേനോന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയിമസ് വര്‍ഗ്ഗീസ് എന്നിവര്‍ മുഖ്യാതിഥികളായെത്തും. സഹോദയ പ്രസിഡന്‍റ് ഷാജു എടമന, ജോയിന്‍റ് സെക്രട്ടറി തോമസ് പി തോമസ്, മാനേജ്മെന്‍റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ.ജയപ്രകാശ്, സഹോദയ വൈസ് പ്രസിഡന്‍റ് പനമ്പിള്ളി വാസുദേവന്‍, എസ്.എന്‍.ഇ.എസ് സെക്രട്ടറി എ.കെ. ബിജോയ്‌, പ്രസിഡന്‍റ് കൃഷ്ണാനന്ദബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കാറ്റഗറി തിരിച്ചുള്ള ചാമ്പ്യന്‍ഷിപ്പും ഉണ്ടായിരിക്കും.

ശാന്തിനികേതന്‍ സ്കൂളിൽ നടന്ന മീറ്റ് ദി പ്രെസ്സിൽ സഹോദയ പ്രസിഡന്‍റ് ഷാജു എടമന, സഹോദയ സെക്രട്ടറി ഡോ. ദിനേഷ്ബാബു, മാനേജ്മെന്‍റ് അസോസിയേഷന്‍ കമ്മിറ്റി മെമ്പർ ആദിത്യ വർമ്മ, എസ്.എന്‍.ഇ.എസ് ചെയർമാന്‍ കെ.ആര്‍ നാരായണൻ, സ്കൂള്‍ മാനേജര്‍ ഡോ. ടി.കെ ഉണ്ണികൃഷ്ണന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവർ പങ്കെടുത്തു.

Leave a comment

Top