കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ കേന്ദ്രികരിച്ചു നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തുന്ന സംഘത്തിലെ യുവാവിനെ പിടികൂടി


കല്ലേറ്റുംകര :
അന്യസംസ്ഥാന തൊഴിലാളികൾക്കായി പെരുമ്പാവൂർ കേന്ദ്രികരിച്ച്‌ വിതരണത്തിനായി ട്രെയിനിൽ ബാംഗ്ളൂരിൽ നിന്നും കൊണ്ടുവന്ന രണ്ടായിരത്തിലധികം നിരോധിത പുകയില ഉല്പന്നമായ ഹാൻസ് കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ആളൂർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്തിന്‍റെ നേതൃത്വത്തില്‍ പിടികൂടി . അസം നാഗോൻ ജില്ലയിലെ സിങ്ങിമരി സ്വദേശിയായ ജൈനൽ ആബിദിൻ (30) നെയാണ് വെള്ളിയാഴ്ച രാവിലെ ട്രെയിനിൽ നിന്നും ഹാൻസ് പാക്കറ്റുകളുമായി ഇറങ്ങവേ പിടികൂടിയത്. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കേന്ദ്രികരിച്ചു മയക്കുമരുന്ന് പുകയില ഉല്പന്നങ്ങൾ കൂടുതലായി കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേഷൻ പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്തിന് പുറമെ എ.എസ്.ഐമാരായ അനിൽകുമാർ, സിജിമോൻ , പി സി ഓ മാരായ ടെസ്സിൻ, ഭരതൻ, വിനോദ്, ജിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a comment

Top