സഹൃദയയിലെ 200 വിദ്യാർത്ഥികൾ രക്തദാനം നടത്തി


കല്ലേറ്റുംകര :
സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ 200 വിദ്യാർത്ഥികൾ എന്‍.എസ്.എസ് യൂണിറ്റിന്‍റെ  നേതൃത്വത്തില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ്, പോലീസ് അസ്സോസിയേഷന്‍, എച്ച്.ഡി.എഫ്.സി. ബാങ്ക്, എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ രക്തം ദാനം നടത്തി. സഹൃദയയിലെ.സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ് അധ്യക്ഷയായി. കൊടകര സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷിബു, മെഡിക്കല്‍ കോളേജിലെ ഡോ. സജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ അജിത്ത് ചെറിയാന്‍, പ്രോഗ്രാം ഓഫീസര്‍ സി.യു. വിജയ്, ബേസില്‍ കെ എല്‍ദോസ്, അനീറ്റ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top