എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കം


ഇരിങ്ങാലക്കുട :
എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 50 ഓളം സ്ക്വാഡുകളായി യുവതീയുവാക്കളെ മെമ്പർഷിപ്പിൽ ചേർത്തുകൊണ്ട് തുടക്കമായി. മണ്ഡലത്തിൽ 15000 യുവജനങ്ങളെ എ.ഐ.വൈ.എഫ് ന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പർഷിപ്പ് പ്രവൃർത്തനം ആരംഭിച്ചീട്ടുള്ളത്. വിവിധ മേഖലാ കമ്മിറ്റികളിൽ ആയി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ ടി.വി വിബിൻ, പി.എസ് കൃഷ്ണകുമാർ, വി.ആർ രമേഷ്, കെ.പി കണ്ണൻ, കെ.എസ് പ്രസൂൺ, പി.ആർ. അരുൺ, പി.എസ് ശ്യാംകുമാർ, പി.എസ് മിഥുൻ, ഷാഹിൽ, സിദ്ധി ദേവദാസ്, വിഷ്ണു ശങ്കർ. ടി.കെ രമേഷ് എന്നിവർ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top