ജെ.എസ്.കെ.എ. കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്


ഇരിങ്ങാലക്കുട :
മുകുന്ദപുരം പബ്ലിക് സ്കൂളിൽ നടന്ന 41-ാം ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ്. ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൃത്താല്ല പാലക്കാട് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മണപ്പുറം ഫൌണ്ടേഷൻ സി. ഇ. ഒ . പവൽ പോദാർ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് സെർട്ടിഫിക്കറ്റും ട്രോഫിയും വിതരണവും ചെയ്തു. റഫറിമാരായ സെൻസായി പി.കെ ഗോപലകൃഷ്ണൻ, വിനോദ് മാത്യു, ഷാജിലി, കെ എഫ് ആൽഫ്രഡ്‌, ഷാജി ജോർജ്, ബാബു കോട്ടോളി എന്നീവരുടെ നേതൃത്വവത്തിൽ വിപുലമായ സജീകരണങ്ങളോടെ നടന്ന മതസരങ്ങളിൽ 78 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രേമലത നായർ സ്വാഗതവും മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ . ഷാജി മാത്യു മുഖ്യ സന്ദേശവും നൽകി.

Leave a comment

Top