മികച്ച എഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കൊറിയൻ ചിത്രം ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
ഇരുപത്തിരണ്ടാമത് ടോകിയോ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കൊറിയൻ ചിത്രമായ ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 11 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. പുനർ വിവാഹത്തിന് ഒരുങ്ങുന്ന പിതാവ് ഒൻപത് വയസ്സുകാരിയായ മകളെ അനാഥാലയത്തിൽ ആക്കുന്നു. പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കുട്ടിയുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പ്രദർശന സമയം 92 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top