മയക്കുമരുന്ന് വിതരണ സംഘത്തിലെ യുവാവ് വട്ട് ഗുളികയുമായി പിടിയിൽ


ഇരിങ്ങാലക്കുട :
മെഡിക്കൽ കോളേജിൽ വ്യാജപേരിൽ ഓ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കാണാതെ പുറത്തിറങ്ങി ഓ.പി. ചീട്ടിൽ സ്വയം പ്രിസ്ക്രിപ്ഷൻ എഴുതി ഭ്രാന്തിനുള്ള മരുന്നടക്കം വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ജില്ലയിലെ മയക്കുമരുന്ന് ശൃംഘലയിലെ പ്രധാന കണ്ണിയായ യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി താനത്തുപറമ്പിൽ റിസ്വാനെ (21) ആണ് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൺ എന്ന ഓമനപ്പേരിട്ട നൈട്രോസൺേ (നൈട്രോ സെപാം ) , ഡയസെപാം തുടങ്ങിയ മരുന്നുകളാണിയാൾ വാങ്ങി ആവശ്യക്കാർക്ക് വിൽക്കുന്നത്.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പരിസരത്ത് നിന്നും എസ്.എച്ച്.ഓ ബിജോയ് പി ആറിന്റെ നേതൃത്വത്തിൽ എസ്സു ഐ സുബിന്ത്, എസ്.സി.പി.ഓ ജസ്റ്റിൻ, അനൂപ് ലാലൻ, നിഖിൽ, ജിജിൻ, എന്നിവടങ്ങിയ പ്രത്യേക കുറ്റാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായ ഇയാളെ പാലക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും രണ്ടു കിലോ വീതം മുൻപ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ ലഭ്യത കുറവ് നേരിട്ടപ്പോഴാണ് പ്രതി വട്ട് ഗുളികയിലേക്ക് തിരിഞ്ഞത് എന്ന് പോലീസ് പറഞ്ഞു.

Leave a comment

Top