വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും കഴിഞ്ഞ ആറ് മാസമായി കത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ തെയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെക്ക് അരിക്കിലാമ്പുകള്‍ കയ്യിലെന്തി മാര്‍ച്ച് നടത്തി പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വെെസ് പ്രസിഡണ്ട് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി . കെ.എച്ച്. അബ്ദുള്‍ നാസര്‍, ധര്മ്മജന് വില്ലാടത്ത്, കാശി വിശ്വനാഥന്, ഷംസു വെളുത്തേരി, സിമി കണ്ണദാസ്, എ.ചന്ദ്രന്, വി.എ. നാസര്‍, അബ്ദുള്ളക്കുട്ടി, വി. രാംദാസ്, എ.ആര്. രാംദാസ് , ആലീസ്, മുസമ്മില്‍ പഞ്ചായത്ത് അംഗങ്ങളായ നസീമ നാസര്‍, സുലേഖ അബ്ദുള്ളക്കുട്ടി , മണി മോഹന്‍ദാസ്, ആമിനാബി, കദീജ അലവി എന്നിവര്‍ സംസാരിച്ചു.
തെരുവ് വിളക്കുകൾ കത്താത്തതിൽ അരിക്കിലാമ്പുകള്‍ കയ്യിലെന്തി പ്രതിഷേധ ജ്വാല തീർത്തു
Leave a comment