ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്ണമെന്റ്റിൽ അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി


ഇരിങ്ങാലക്കുട :
കഴിഞ്ഞ അഞ്ച് ദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്, തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു. 9 റൗണ്ടുകളുണ്ടായിരുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സീഡ് ഗുണശേഖരന്‍ തമിഴ്‌നാടിനെ സമനിലയില്‍ തളച്ച് തൃശ്ശൂര്‍ സ്വദേശി എം.ആര്‍ സൂരജ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. നിലവില്‍ തൃശ്ശൂര്‍ ജില്ലാ ചാമ്പ്യനും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യനുമാണ് എം.ആര്‍ സൂരജ്.

സമാപന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ. മാനുവല്‍ മേവട അധ്യക്ഷത വഹിച്ചു.ആദിത്ത് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പോള്‍സന്‍ കല്ലൂക്കാരന്‍, പീറ്റര്‍ ജോസഫ് മാളിയേക്കല്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍, ചെസ്സ് അക്കാദമി ഭാരവാഹി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 206 ഓളം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. അഞ്ച് ദിവസങ്ങളിലായി നടന്ന
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 301000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top