ദേവീ ആരാധനയിലൂടെ സ്ത്രീശക്തി തിരിച്ചറിയുക: ആർ. രാമാനന്ദ്

അരിപ്പാലം: ദേവീ ആരാധനയിലൂടെ സ്ത്രീകളിൽ കൂടി കൊള്ളുന്ന ശക്തിവിശേഷത്തെ തിരിച്ചറിയുകയും, പുരുഷൻ ശിവ സങ്കല്പമാണെന്ന് തിരിച്ചറിയണമെന്ന് ജെ.എൻ.യു.ഗവേഷകൻ ആർ.രാമാനന്ദ്. പണിക്കാട്ടിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹാ യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമെന്നത് സ്ത്രീകളിൽ കുടികൊള്ളുന്ന ശക്തിയെ തിരിച്ചറിയിപ്പിക്കുകയും അവളെ അംഗീകരിക്കുകയുമാണ് വേണ്ടത് സ്ത്രീയെന്നത് ശക്തി സ്വരൂപം തന്നെയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

വിചാര സത്രം ദേവി ഭാഗവത പ്രചാരകൻ ആചാര്യ രഘുനന്ദനൻ ഉദ്ഘാടനം ചെയ്തു. കുമാരി. ആദിത്യ ലക്ഷ്മി അധ്യക്ഷത വഹിച്ചു കോ.ഓർഡിനേറ്റർ കെ.കെ.ബിനു ആമുഖ പ്രഭാഷണം നടത്തി കൺവീനർ പി.കെ.നന്ദനൻ, ട്രഷറർ കണ്ണൻ കോമ്പാത്ത്, മാസ്റ്റർ ധ്യാൻ, കുമാരി ഐശ്വര്യ, മാസ്റ്റർ വിപിൻ എന്നിവർ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകൾക്ക് ആചാര്യ ഓ.വേണുഗോപാൽ, വസന്ത സുന്ദരൻ എന്നിവർ നേതൃത്വo വഹിച്ചു. ക്ഷേത്രത്തിൽ മഹാഗണപതിഹവനം, നിറമാല ചുറ്റുവിളക്ക്, ഭക്തിനിർഭരമായ പൂമൂടൽ എന്നിവ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പടിയൂർ വിനോദ് ,അബീഷ് കയ്പമംഗലം, നിതീഷ് കരുവന്നൂർ എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top