ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ സരസ്വതി പൂജയും, വിദ്യാരംഭവും, വിജയദശ്മി പൂജയും


എടതിരിഞ്ഞി :
എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ചുള്ള പൂജവെപ്പ്, വിദ്യാ തടസ്സങ്ങൾ നീങ്ങുന്നതിനുള്ള സരസ്വതിപൂജ, വിദ്യാരംഭം കുറിക്കൽ എന്നീ വിശേഷാൽ പൂജകൾ നടത്തുന്നു. ശനിയാഴ്ച വൈകീട്ട് പൂജവെയ്പ്പ് ആരംഭിക്കും പൂജയ്ക്ക് വെക്കുന്ന പുസ്തകങ്ങൾ 6 മണിക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്. ഒക്ടോബർ 8 ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാവിലെ സരസ്വതി മണ്ഡപത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വിദ്യാരംഭം ചടങ്ങുകൾ ഉണ്ടാവും.

Leave a comment

Top