സാംസ്‌ക്കാരിക നായകർക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് സി.പി.ഐ


പടിയൂർ :
സാംസ്‌ക്കാരിക നായകർക്കെതിരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സി.പി.ഐ പടിയൂർ ലോക്കൽ കമ്മിറ്റി ജനകീയ പ്രതിരോധം സംഘടിപ്പിച്ചു . പ്രതിഷേധ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ വി ആർ രമേശ്, കെ സി ബിജു , എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, മണ്ഡലം പ്രസിഡന്റ് മിഥുൻ പി എസ് , കെ പി കണ്ണൻ , അഭിജിത് വി ആർ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top