നവരാത്രി ദേവികളെക്കുറിച്ച് നവശക്തിസ്വരൂപം എന്ന നൃത്തശില്പം ഒരുക്കി കല പരമേശ്വരനും സംഘവും


ഇരിങ്ങാലക്കുട :
നവരാത്രി ദേവികളെക്കുറിച്ച് നവശക്തിസ്വരൂപം എന്ന നൃത്തശില്പം ഒരുക്കി കല പരമേശ്വരനും സംഘവും. പരാശക്തിയുടെ 9 ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കുശ്മാണ്ടാ, സ്കന്ദമാതാ, കാത്യായിനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നീ ദേവിമാരുടെ അവതാരങ്ങളാണ് പാലക്കാട് വടക്കുംചേരി ശ്രീ നെടുമ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറിയത്. നൃത്തശില്പത്തിന്റെ വരികൾക്ക് തൃപ്പൂണിത്തുറ ഡോ. ജയപ്രകാശ് ശർമ്മയും, സംഗീതസംവിധാനം തൃശ്ശൂർ ബിജീഷ് കൃഷ്ണയും, ജതികൾ ചിട്ട ചെയ്തത് കോട്ടയം മനോജ് കുമാറും, നൃത്ത സംവിധാനം കല പരമേശ്വരനും നിർവഹിച്ചു. ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യ കളരിയിലെ വിദ്യാർത്ഥികളായ നന്ദനനന്ദനം ഗൗരി നായകന് അന്നപൂർണേശ്വരി, ഗൗരി, നയന, അന്നപൂർണേശ്വരി, ഐശ്വര്യ, സവിത, നിരഞ്ജന, കവിത പരമേശ്വരൻ, നീലിമ, മിഥുന, ജ്യോതിശ്രീ, നന്ദന, അനന്തന, ശ്രീരാഗ്, അമൻ, സീതാലക്ഷ്മി എന്നിവർ ചേർന്നാണ് നൃത്തശില്പം അവതരിപ്പിച്ചത്. പശ്ചാത്തലമൊരുക്കിയവർ നട്ടുവാംഗം കലാ പരമേശ്വരൻ, വായ്പാട്ട് ബിജീഷ് കൃഷ്ണ, മൃദംഗം കോട്ടയം മനോജ് കുമാർ, വയലിൻ സുരേഷ് നമ്പൂതിരി, വീണ ബിജു അന്നമനട, ചമയം വസ്ത്രാലങ്കാരം ബാബു ആർട്സ്.

Leave a comment

Top