കലോത്സവ നിറവിൽ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ


ഇരിങ്ങാലക്കുട :
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തുടക്കം കുറിച്ചു. മിമിക്രി കലാകാരനായ കലാഭവൻ നൗഷാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്യാരിജാ എം, ഹൈസ്കൂൾ പ്രിൻസിപ്പൽ ടി വി രമണി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹേനാ കെ ആർ, സ്കൂൾ ചെയർപേഴ്സൺ മേധാ വി എം, ആർട്സ് ക്ലബ് സെക്രട്ടറി റുമാന പർവീൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top