പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക സുവർണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാർക്ക് സമർപ്പിച്ചു


ഇരിങ്ങാലക്കുട :
പ്രസിദ്ധ കഥകളി നടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ദീർഘകാലം പ്രധാന അദ്ധ്യാപകനുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായർ ആശാന്‍റെ അനുസ്മരണദിനം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്‍റെ  യും ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റ് യും സഹകരണത്തോടെ ആചരിച്ചു. ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക സുവർണ്ണമുദ്ര കലാമണ്ഡലം അപ്പു മാരാർക്ക് മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രൻ സമർപ്പിച്ചു. കലാനിലയം മോഹൻകുമാർ എൻഡോവ്മെന്റ് വിശ്വജിത്ത് തമ്പാനും, കലാമണ്ഡലം രവീന്ദ്രൻ എൻഡോവ്മെന്റ് കുമാരി എസ് കൃഷ്ണക്കും സമർപ്പിച്ചു.

പ്രൊഫസർ വി കെ ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കലാനിലയം ഗോപി, കലാമണ്ഡലം ശിവദാസ്, അഡ്വ. രാജേഷ് തമ്പാൻ, ഗോപാലകൃഷ്ണൻ, രാജഗോപാൽ, കലാമണ്ഡലം അപ്പുമാരാർ, നഗരസഭ കൗൺസിലർ അമ്പിളി ജയൻ, ജയന്തി ദേവരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി.

Leave a comment

Top