ഗാന്ധി സ്‌മൃതി നടത്തി


കാട്ടൂർ :
കാട്ടൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാട്ടൂർ സമഭാവന സാംസ്‌കാരിക നിലയത്തിൽ ആയുർവേദ പ്രചാരകനും എഴുത്തുകാരനുമായ ഉണ്ണികൃഷ്ണൻ കിഴുത്താണി ഗാന്ധിജി – ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ്‌ മുഹമ്മദ് സൈനുൽ ആബിദിൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി മനോഹരൻ ചരുവിൽ, മുരളി മോഹൻ, ഷിനിൽ സി എൻ, റോണി പോൾ എന്നിവർ സംസാരിച്ചു.

Leave a comment

Top