”ഗാന്ധിയെ ഓർക്കാം വർഗീയതയെ ചെറുക്കാം” എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ഗാന്ധി ജൻമദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജൻമദിനത്തിൽ മേഖല കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി ഗാന്ധി സ്മൃതി പ്രതിജ്ഞ എടുത്ത് കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ജനാധിപത്യ നിഷേധത്തിന്റെ ഈ കാലത്ത് ഗാന്ധി സ്മൃതി പുതിയ ദിശാബോധം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടിയും ഗാന്ധി സ്മൃതിയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ വെസ്റ്റ് മേഖലയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, മുരിയാട് ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹൻ, മാപ്രാണത്ത് ബ്ലോക്ക് ജോ.സെക്രട്ടറി വി.എം. കമറുദ്ദീൻ, പടിയൂരിൽ ബ്ലോക്ക് വൈ. പ്രസിഡൻറ് ടി.വി. വിജീഷ്, നടവരമ്പിൽ ബ്ലോക്ക് വൈ. പ്രസിഡൻറ് വി.എച്ച് വിജീഷ്, അവിട്ടത്തൂരിൽ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം അതീഷ് ഗോകുൽ, കാട്ടൂരിൽ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ടി.വി. വിനീഷ, കരുവന്നൂരിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ, പൂമംഗലത്ത് മുൻ ബ്ലോക്ക് ട്രഷറർ സി.വി.ഷിനു, പൊറത്തിശ്ശേരിയിൽ നഗരസഭ കൗൺസിലർ പ്രജിത സുനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top