കളങ്കിതരുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് സി.പി.എം. പുന:പരിശോധിക്കണം- കേരളജനപക്ഷം

ഇരിങ്ങാലക്കുട : മാണിഗ്രൂപ്പ് കേരളാകോഗ്രസ്സുമായി ഉണ്ടാക്കിയിട്ടുള്ള അവസരവാദ രാഷ്ട്രീയച്ചങ്ങാത്തം സോളാര്‍ കേസ് നടപടികളുടെ പശ്ചാത്തലത്തില്‍ പുന: പരിശോധി ക്കാന്‍ സി.പി.എം. തയ്യാറാകണമെന്നും അല്ലാത്തപക്ഷം വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് അത് വഴിമരുന്നിടുമെന്നും കേരളജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി നേതൃയോഗം. അന്വേഷണക്കമ്മീഷന്‍ കുറ്റാരോപിതനായി നിരീക്ഷിച്ച ജോസ് കെ. മാണിയാണ് ഈ കൊടുക്കല്‍ വാങ്ങല്‍ ബാന്ധവത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജോ ഹസന്‍ പറഞ്ഞു.

വേങ്ങരയില്‍ നൂറ് വോട്ട് പോലും സ്വന്തമായില്ലാത്ത മാണിഗ്രൂപ്പ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്ത സൃഷ്ടിക്കുകയും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി നേടിയവിജയത്തിന്റെ ഓഹരിപറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദയനീയചിത്രമാണ് ഇപ്പോൾ കാണുന്നതെന്ന് യോഗം ഉദ്ഘാടനം ചെയത അഡ്വ.ഷൈജോ ഹസന്‍ പറഞ്ഞു. മാണിഗ്രൂപ്പിന്റെ പ്രമുഖ നേതാക്കള്‍ പ്രചാരണത്തിന്റെ ചുമതല ഒരു മുന്‍ എം.എല്‍.എക്ക് കൈമാറുകയാണുണ്ടായത്.  യോഗത്തില്‍ ജോസ് കിഴക്കേപ്പീടിക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈ പവര്‍ കമ്മറ്റി അംഗം അഡ്വ. പി.എസ്.സുബീഷ്, യുവജനപക്ഷം ജില്ലാ പ്രസിഡന്റ് സുരേഷ് പടിയൂര്‍, സുരേഷ് പുല്ലൂര്‍, ആന്റോ മുരിയാട്, വി.കെ.സഹദേവന്‍, അരവിന്ദന്‍ നടവരമ്പ്, ജെഫ്രിന്‍ ആളൂര്‍, ബിജോ കാട്ടൂർ, കമലാദേവി, ഗിരിജ ഉണ്ണിരാജ, രമ സുധാകരന്‍, ജോര്‍ജ്ജ് ചിറ്റിലപ്പള്ളി എന്നിവർ സംസാരിച്ചു.

 

Leave a comment

Leave a Reply

Top