
കാട്ടുങ്ങച്ചിറ : എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാലയങ്ങളില്‍ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റ് നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗം നടത്തി. പ്രിന്‍സിപ്പല്‍ കെ.ജി. സുനിത, ഹെഡ്മിസ്ട്രസ്സ്മാരായ കെ.മായ, പി.എസ് ബിജുന, അധ്യാപകനായ ജിനോ .ടി.ജി എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും ചേര്‍ന്ന് സ്കൂള്‍ പരിസരവും, റോഡുകളും വൃത്തിയാക്കി.
Leave a comment