ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ‘സ്വച്ഛത ഹി സേവ’ പ്രചരണ റാലി സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
ശുചിത്വ പക്ഷാചാരണത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശുചിത്വ പ്രതിജ്ഞ എടുക്കുകയും ‘സ്വച്ഛത ഹി സേവ’ പ്രചരണ റാലി സംഘടിപ്പിക്കുകയും ചെയ്തു . ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ്, തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോൾ എ എ, ഹെൽത്ത് സൂപ്പർവൈസർ സജീവ്, നഴ്സിങ് സൂപ്രണ്ട് കെ കെ ശ്യാമള എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top