ശാന്തിനികേതനിൽ നടക്കുന്ന തൃശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവ് ലോഗോ പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട :
ഒക്ടോബർ 22, 24, 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന തൃശ്ശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് നിർവഹിച്ചു. സഹോദയ പ്രസിഡന്റ് ഫാ. ഷാജു എടമന, സെക്രട്ടറി ഡോ. ദിനേശ് ബാബു, മാനേജ്മെന്‍റ് അസോസിയേഷൻ സെക്രട്ടറി ഐ ടി മുഹമ്മദാലി, സഹോദയ വൈസ് പ്രസിഡന്‍റ് അനില ജയചന്ദ്രൻ, കെ വാസുദേവൻ, ജോയിന്‍റ് സെക്രട്ടറി തോമസ് പി തോമസ്, എസ്.എൻ.ഇ.എസ് ചെയർമാൻ കെ ആർ നാരായണൻ, പ്രസിഡണ്ട് കെ കെ കൃഷ്ണനന്ദ ബാബു, സെക്രട്ടറി എ കെ ബിജോയ്‌, മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ എ കെ ബാലൻ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Leave a comment

Top