ലോക വയോജന ദിനാചരണത്തിന്‍റെ ഭാഗമായി മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ച് സി.പി.ഐ


പടിയൂർ :
ലോക വയോജന ദിനാചരണത്തിന്‍റെ ഭാഗമായി സി.പി.ഐ പടിയൂർ ലോക്കൽ കമ്മറ്റി മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. ഇരിങ്ങാക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. പടിയൂരിലെ പാർട്ടിയുടെ മുതിർന്ന പ്രവർത്തകരായ ടി.കെ. രാഘവൻ, കാര്യേഴത്ത് കുമാരൻ, കൊടലിപറമ്പിൽ തോമൻ. വയോദിക ദമ്പതികളായ പടിഞ്ഞാട്ടയിൽ രാമകൃഷ്ണൻ, കാർത്ത്യായിനി എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്മാരായ കെ.വി. രാമകൃഷ്ണൻ കെ.സി. ബിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ സി പി ഐ പടിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി വി.ആർ. രമേഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് മിഥുൻ പി എസ് , കെ.എം..വത്സൻ ജെസ്സി.ഗണേശൻ,എന്നിവർ നേതൃത്വം നൽകി.

Leave a comment

Top