നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും ഒരു തുണിസഞ്ചി എന്ന പദ്ധതിയുടെ മുന്നോടിയായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അരലക്ഷം തുണിസഞ്ചികൾ വിതരണം ചെയ്യുന്നു. സൊസൈറ്റിയുടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം, സ്ത്രീ ശാക്തീകരണം എന്നിവ മുൻനിർത്തി 2017 ഒക്ടോബർ രണ്ടിന് ആരംഭിച്ച നീതി സ്റ്റിച്ചിംഗ് യൂണിറ്റ് വഴി കഴിഞ്ഞ രണ്ട് വർഷക്കാലമായി വിവിധ സംഘടനകളുമായി സഹകരിച്ച് പൂർണ്ണമായും കോട്ടൻ തുണികളിൽ നിർമ്മിക്കുന്ന ലക്ഷക്കണക്കിനു തുണി സഞ്ചികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ വിതരണം ചെയ്യാൻ സംഘത്തിനു സാധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ പറഞ്ഞു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എല്ലാ വീടുകളിലും തുണി സഞ്ചി എന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് യൂണിറ്റ്. പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫസർ കെ യു അരുണൻ എംഎൽഎ നിർവഹിക്കും.

Leave a comment

Top