സ്നേഹിച്ചു വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ


മാപ്രാണം :
സ്നേഹിച്ച് വിവാഹം കഴിച്ച് രണ്ടു മാസത്തിനുള്ളിൽ ഭർത്താവിന്‍റെ ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിലായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ മാടായിക്കോണം സ്വദേശി കല്ല്വെട്ടുംവഴി വീട്ടിൽ മണികണ്ഠനെയാണ് (35 ) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ബിജോയും സംഘവും അറസ്റ്റ ചെയ്തത്. പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്ന് പിടികൂടുകയായിരുന്നു. എസ് ഐ സുബിന്ത്, ബിനു പൗലോസ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top