കാപ്പുകൾ നിയമവിരുദ്ധമായി വല കെട്ടി മത്സ്യകൃഷി നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉൾനാടൻ മത്സ്യ തൊഴിലാളികൾ കാറളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി


കാറളം :
പ്രളയാനന്തര കേരള നിർമ്മതിയെക്കുറിച്ചും വെള്ളപ്പൊക്ക പരിഹാരങ്ങളെക്കുറിച്ചും വാചാലരാകുന്ന സർക്കാരും പ്രാദേശിക ഭരണകൂട സ്ഥാപനങ്ങളും ഒരു പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിലകപ്പെടുത്തുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കാറളം പഞ്ചായത്തിലെ ചെമ്മണ്ട പ്രദേശമെന്ന് കേരള മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. സ്റ്റീഫൻ പറഞ്ഞു. ചെമ്മണ്ട പലത്തിന് ഇതുവശത്തുമുള്ള പൊതു സ്ഥലമായ കാപ്പുകളിൽ സ്വകാര്യ ലോബി വല കെട്ടി മത്സ്യം വളർത്തുന്നതിന്റെ ഭാഗമായി ആ പ്രദേശത്തെ ഇരുപത്താനാലു കഴകളാണ് മണൽചാക്ക് നിറച്ച് അടച്ചിരിക്കുന്നത്. അടിയന്തിരമായി ഈ കഴകൾ തുറക്കണം. മാത്രമല്ല മത്സ്യ തൊഴിലാളികൾ പരമ്പരാഗതമായി മത്സ്യം പിടിക്കുന്ന കാപ്പുകൾ നിയമവിരുദ്ധമായി വല കെട്ടി മത്സ്യം വളർത്തുന്നത് നീതികേടാണെന്നും അത് പട്ടിണി പാവങ്ങളായ മത്സ്യതൊഴിലാളികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാപ്പുകൾ നിയമവിരുദ്ധമായി വല കെട്ടി മത്സ്യകൃഷി നടത്തുന്നത് അവസാനിപ്പിക്കുക, അsച്ച് കെട്ടിയ കഴകൾ ഉടൻ തുറക്കുക, തൊഴിലിടം തൊഴിലാളികൾക്ക് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മത്സ്യ തൊഴിലാളികൾ കാറളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. സനൽ, എം.എ ഷെമീർ, പ്രദീപ് എം.എസ്, സുനി ചെമ്മണ്ട എന്നിവർ സംസാരിച്ചു. സി.വി പ്രദീപ്, ജെയ്സൺ, മങ്ങാടി സുനി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top