പാഠം ഒന്നിന് മുൻമ്പ് പാടത്ത് – സർക്കാർ പദ്ധതിക്ക് പന്ത്രണ്ടു വർഷം മുമ്പേ നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നെൽക്കൃഷി നടത്തിവരുന്നു


നടവരമ്പ് :
വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ക്കൃഷിയെക്കുറിച്ച് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെ സർക്കാർ 26-ാം തിയതി മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ‘പാഠം ഒന്ന് പാടത്തേയ്ക്ക്’ എന്ന പദ്ധതി കഴിഞ്ഞ പന്ത്രണ്ട് വർഷമായി നടവരമ്പ് ഗവൻമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നെൽക്കൃഷിയായി നടന്നുവരുന്നത്. കേരളത്തിന്‍റെ പ്രധാന കൃഷിയായ നെൽകൃഷിയുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിൽ വിദ്യാര്‍ത്ഥികൾക്കായി കൃഷി അറിവിന്‍റെ പുതിയ പാഠമായി കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ‘പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്’ എന്ന പരിപാടി നടപ്പിലാക്കുന്നത്.

Leave a comment

Top