കൂടൽമാണിക്യം ദേവസ്വവും നാദോപാസനയും സംയുക്തമായി നടത്തുന്ന പ്രഥമ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ കിഴക്കേ നടപ്പുരയിൽ


ഇരിങ്ങാലക്കുട :
ശ്രീ കൂടൽമാണിക്യം ദേവസ്വവും നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി നടത്തുന്ന പ്രഥമ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 29 ഞായർ മുതൽ ഒക്ടോബർ 7 തിങ്കളാഴ്ച വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ കൂടിയാട്ടത്തിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന് അർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്തരും യുവ പ്രതിഭകളുമായ സംഗീതജ്ഞർ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

29-ാം തീയതി ഞായറാഴ്ച വൈകിട്ട് ആറു മണി മുതൽ എട്ടുവരെ കലൈമാമണി മുടികൊണ്ടാൻ എ എൻ രമേശ് (ചെന്നൈ) യുടെ വീണക്കച്ചേരി. 30-ാം തീയതി വൈകിട്ട് ആറു മുതൽ എട്ടുവരെ ശ്രീരഞ്ജിനി കൊടംപള്ളിയുടെ വായ്പാട്ട്. ഒക്ടോബർ 1 ന് വൈകീട്ട് 5 മുതൽ 5:45 വരെ കൊരമ്പ് മൃദംഗ കളരിയുടെ സംഗീതാരാധന. ആറു മുതൽ എട്ടുവരെ ആനന്ദ കെ രാജിന്റെ സംഗീതകച്ചേരി. രണ്ടാം തീയതി വൈകിട്ട് 5 മുതൽ 5:45 വരെ രാജീവ് സപര്യയുടെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാരാധന. 6 മണി മുതൽ 8 മണി വരെ വെച്ചൂർ ശങ്കറിന്റെ സംഗീത കച്ചേരി. മൂന്നാം തീയതി വ്യാഴാഴ്ച 5 മുതൽ 5 45 വരെ അയ്യർ വിദ്യാലക്ഷ്മി ആറാട്ടുപുഴയുടെ സംഗീതാരാധന. ആറു മുതൽ എട്ടുവരെ നാദതരംഗം തൃശ്ശൂരിന്റെ വാദ്യ സമന്വയം. വയലിൻ- സുധ മാരാർ, പാണാവള്ളി വിജയകുമാർ. പുല്ലാംകുഴൽ – ഗിരീശൻ പെരുമ്പാവൂർ. വീണ – ശ്രീവിദ്യ വർമ്മ. മാണ്ടോലിൻ – അരുൺ കണ്ണിമംഗലം. മൃദംഗം – നവീൻ മുല്ലമംഗലം, ശ്രീനാഥ് വിശ്വനാഥൻ. ഘടം – മൂർത്തിയെടം സുധാകരൻ. ഇടക്ക – പി നന്ദകുമാർ.

ഒക്ടോബർ 4 വെള്ളിയാഴ്ച വൈകീട്ട് 5 മുതൽ 5:45 വരെ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന സംഗീതാരാധന. ആറു മുതൽ എട്ടുവരെ ചാലക്കുടി രഘുനാഥ് പുല്ലാങ്കുഴൽ കച്ചേരി. അഞ്ചാം തീയതി 5 മണി മുതൽ 5:45 വരെ ഭാഗ്യലത ടീച്ചറുടെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാരാധന. 6 മണി മുതൽ 8 മണി വരെ ഭരദ്വാജ് സുബ്രഹ്മണ്യം വെള്ളിനേഴിയുടെ സംഗീതകച്ചേരി. ദുർഗാഷ്ടമി ദിനമായ ആറാം തീയതി ഞായറാഴ്ച വൈകിട്ട് 5 മുതൽ 5:45 വരെ കൃഷ്ണൻകുട്ടി മാരാരുടെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാരാധന. 6 മണി മുതൽ 8 മണി വരെ പ്രൊഫസർ മാവേലിക്കര പി സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരി. മഹാനവമി ദിനമായ ഏഴാം തീയതി തിങ്കളാഴ്ച വൈകീട്ട് 5 മുതൽ 5:45 വരെ പി എൻ പ്രഭാവതിയുടെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാരാധന. 6 മണി മുതൽ 8 മണി വരെ മാതംഗി സത്യമൂർത്തിയുടെ സംഗീത കച്ചേരി.

നവരാത്രി സംഗീതോത്സവം അതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അഡ്മിനിസ്ട്രേറ്റർ എ എം സുമ, നാദോപാസന ഇരിങ്ങാലക്കുട സെക്രട്ടറി പി നന്ദകുമാർ എന്നിവർ അറിയിച്ചു.

Leave a comment

Top