വിദ്യാർത്ഥികളിൽ വിജ്ഞാനത്തിന്‍റെ ജാലകം തുറന്ന് ‘ഭവൻസ് ധ്രുവ് താര’ ക്വിസ് മത്സരം


ഇരിങ്ങാലക്കുട :
ഭാരതീയ വിദ്യാഭവന്‍റെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഭവൻസ് ഇരിങ്ങാലക്കുടയിൽ നടന്ന സ്കൂൾ തല ക്വിസ് മത്സരത്തിൽ ക്രൈസ്റ്റ് പബ്ലിക്ക് സ്കൂൾ ചാലക്കുടി ഒന്നാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ പോട്ടോർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പതിമൂന്ന് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഭാരതീയ വിദ്യാഭവൻ എന്ന വിദ്യാഭ്യാസ ശൃങ്ഘലയുടെ സ്ഥാപകനായ ഡോ. കെ എം മുൻഷിയുടെ നിദർശനങ്ങൾ വിദ്യാർത്ഥികളിലേക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാലയത്തിലെ സയൻസ് വിഭാഗം അദ്ധ്യാപകരും പ്ലസ് വൺ/പ്ലസ് ടു വിദ്യാർത്ഥികളും മുൻകൈ എടുത്താണ് ക്വിസ് സംഘടിപ്പിച്ചത്.

ധ്രുവ് താര ക്വിസ് മത്സരം ഭവൻസ് ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്രറി എ എസ് മാധവമേനോൻ, പ്രിൻസിപ്പൽ പി പ്രസന്നകുമാരി, അക്കാദമിക്ക് അഡ്വൈസർ ബിജു ഗീവർഗീസ്, പിടിഎ സെക്രട്ടറി ആന്റണി, വിദ്യാലയത്തിലെ സയൻസ് വിഭാഗം മേധാവി സവിത മേനോൻ എന്നിവർ പങ്കെടുത്തു. വരുംവർഷങ്ങളിലും ഓണാവധിക്കുശേഷം വിദ്യാർഥികൾക്കായി ഇത്തരം വിജ്ഞാനപ്രദങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പി പ്രസന്നകുമാരിയും സയൻസ് വിഭാഗം മേധാവി സവിത മേനോനും അറിയിച്ചു.

Leave a comment

Top