ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ ‘തിലോദകം’ കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
അന്തരിച്ച സാംസ്കാരിക പ്രവർത്തകൻ ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ ‘തിലോദകം’ ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ, ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്നു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് എ അഗ്നിശർമ്മൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലാനിലയം ജനാർദ്ദനൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമ കേശവദാസ് സ്മാരക പുരസ്കാരം, കലാനിലയം ഗോപിയാശാന്, കഥകളി സംഘാടകനും ഗ്രന്ഥകാരനുമായ സി എം ഡി നമ്പൂതിരി സമർപ്പിച്ചു. ഇ. ബാലഗംഗാധരൻ, അഡ്വ. രാജേഷ് തമ്പാൻ, പ്രൊഫസർ എം കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് കോട്ടയത്തു തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളിയും നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top