പോട്ട- മൂന്നുപീടിക റോഡ് നിര്‍മ്മാണം; അഴിമതി അന്വേഷിക്കണമെന്ന് ജനതാദള്‍ (യു)

ജനതാദള്‍ (യു) മണ്ഡലം സമ്മേളനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : പോട്ട – മൂന്നുപീടിക റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ജനതാദള്‍ (യു) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് പൊതുജനത്തിന് തുറന്ന് കൊടുത്ത് ഗതാഗതയോഗ്യമാക്കണമെന്നും ഇരിങ്ങാലക്കുടയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊഫ. കെ.ജെ.ജോസഫ് പതാക ഉയര്‍ത്തി. ജെ.ഡി.യു. ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അധ്യക്ഷനായി. അജി ഫ്രാന്‍സിസ്, കെ.കെ.ബാബു, പി.ഡി.നാരായണന്‍, ജോര്‍ജ്ജ് കെ. തോമാസ്, വാക്‌സറിന്‍ പെരെപ്പാടന്‍, എസ്.ജെ. വാഴപ്പിള്ളി, വിന്‍സെന്റ് ഊക്കന്‍, ജോയ് എം.ഡി., കാവ്യ പ്രദീപ്, വര്‍ഗ്ഗീസ് തെക്കേക്കര, റിജോയ് പോത്തോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയുടെ ഇരിങ്ങാലക്കുട മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ റോസ് വില്യംസിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Leave a comment

Leave a Reply

Top