കെ. മോഹൻദാസ് കപട്യമില്ലാത്ത നേതാവ്- തോമസ് ഉണ്ണിയാടൻ


ആളൂർ :
കാപട്യമില്ലാത്ത ജനകീയ നേതാവായിരുന്നു കെ.മോഹൻദാസെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു. മുൻ മുകുന്ദപുരം എംപിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. മോഹൻദാസിന്റെ 23-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം കാതറിൻ പോൾ, കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, പോൾ കോക്കാട്ട്, സോമൻ ചിറ്റേത്ത്, റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, വർഗീസ് മാവേലി, ജോസ് അരിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ജി.സുനിത ടീച്ചറെ ആദരിച്ചു.

Leave a comment

Top