എസ്.എൻ ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനം ആചരിച്ചു


ഇരിങ്ങാലക്കുട :
എസ്.എൻ ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനം ആചരിച്ചു. മതമൈത്രി നിലയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി ഗുരുമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി ഗുരുപ്രതിമയിൽ ഹാരാർപ്പണം നടത്തി. യശശ്ശരീരരായ കേശവൻ വൈദ്യരുടേയും കാർത്ത്യായനി കേശവൻ വൈദ്യരുടേയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. എസ്.എൻ സ്കൂൾ പ്രിൻസിപ്പാൾ കെ.ജി സുനിത മറ്റ് അധ്യാപകർ, ട്രസ്റ്റ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

Leave a comment

Top